ചായയ്ക്ക് ചൂടോടെ മുട്ടപൊരി കഴിക്കാം
മുട്ടപൊരി
1. മുട്ട – നാല്
2. മൈദ – മുക്കാൽ കപ്പ്
നെയ്യ് – ഒരു ചെറിയ സ്പൂൺ
ഉപ്പ്, വെള്ളം – പാകത്തിന്
3. വെളിച്ചെണ്ണ – പാകത്തിന്
4. സവാള – രണ്ട്, അരിഞ്ഞത്
ഇഞ്ചി ചതച്ചത് – ഒരു ചെറിയ സ്പൂൺ
വെളുത്തുള്ളി ചതച്ചത് – ഒരു ചെറിയ സ്പൂൺ
പച്ചമുളക് – നാല്, അരിഞ്ഞത്
കറിവേപ്പില – ഒരു വലിയ സ്പൂൺ
5. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
6. വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം െചയ്യുന്ന വിധം
∙ മുട്ട പുഴുങ്ങി, ഓരോന്നും രണ്ടായി മുറിച്ചു വയ്ക്കുക.
∙ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു ചപ്പാത്തിക്കെന്ന പോലെ കുഴച്ചു മാവു തയാറാക്കി വയ്ക്കുക.
∙ പാനിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റണം. സവാള ഗോൾഡൻബ്രൗൺ നിറമാകുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്തിളക്കി മുട്ടയും ചേർത്ത് അടുപ്പിൽ നിന്നു വാങ്ങുക.
∙ കുഴച്ച മാവ് ചപ്പാത്തി പോലെ പരത്തി ഓരോന്നിലും അൽപം വീതം ഫില്ലിങ് വച്ചു പൊതിഞ്ഞെടുക്കണം. ചൂടായ എണ്ണയിൽ വറുത്തു കോരി വിളമ്പാം.